ഇരുവരും കുറേ നാളുകളായി ഒന്നിച്ചായിരുന്നു താമസം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഇരുപത് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാപിതാക്കൾ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫൻ (45) പ്രമീള (37) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇരുവരും കുറേ നാളുകളായി ഒന്നിച്ചായിരുന്നു താമസം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ടു.