അടിമാലി: നവജാത ശിശുവിനെ ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഭാര്യയോട് ബഹളം വെയ്ക്കുകയും ഡ്യൂട്ടി നഴ്സിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍. മൂന്നാര്‍ ന്യൂകോളനി സ്വദേശിയായ നവീന്‍ കുമാര്‍, സുഹൃത്ത് സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. 

താലൂക്ക് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് കിടക്കുകയാണ് നവീന്‍റെ ഭാര്യ. നവീനും ഭാര്യയും തമ്മില്‍ പിണക്കത്തിലായിരുന്നു. മദ്യപിച്ച് ആശുപത്രിയിലെത്തിയ നവീന്‍ കുമാര്‍ കുഞ്ഞിനെ ആവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം വെച്ചു. തുടര്‍ന്ന് ഡ്യൂട്ടി നഴ്സ് ഇവരോട് വാര്‍ഡില്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ നഴ്സിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.