ജാക്കി വച്ച് ഉയര്‍ത്തിയ ശേഷമാണ് ടയറുകള്‍ ഊരി എടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി കൂടായായ ശ്യാംസുന്ദറിന്റെ തെങ്ങ് കയറുന്ന മെഷീനും മോഷണം പോയതില്‍പ്പെടുന്നു


ആലപ്പുഴ: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പാര്‍ട്ട്‌സുകള്‍ മോഷണം പോയി. മങ്കോട്ടച്ചിറ പുത്തന്‍തുരുത്തില്‍ ശ്യാംസുന്ദറിന്റെ കാറില്‍ നിന്നാണ് പാര്‍ട്ട്‌സുകള്‍ മോഷണം പോയത്.

മങ്കോട്ടച്ചിറ ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡോര്‍, രണ്ട് ഹെഡ് ലൈറ്റ്, രണ്ട് ടയര്‍, ഡോറിന്റെ ഇന്‍സൈഡിലെ ഉപകരണങ്ങള്‍, ഓഡിയോ സെറ്റ്, സ്പീക്കര്‍, ബാറ്ററി എന്നിവയാണ് മോഷണം പോയത്. 

ജാക്കി വച്ച് ഉയര്‍ത്തിയ ശേഷമാണ് ടയറുകള്‍ ഊരി എടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി കൂടായായ ശ്യാംസുന്ദറിന്റെ തെങ്ങ് കയറുന്ന മെഷീനും മോഷണം പോയതില്‍പ്പെടുന്നു. രാത്രിയില്‍ മറ്റേതോ വാഹനം കാറില്‍ ഇടിച്ചതാണെന്ന് വാഹന ഉടമ ആദ്യം തെറ്റിദ്ധരിച്ചെങ്കിലും പിന്നീടാണ് മോഷണമാണെന്ന് മനസ്സിലായത്. ശ്യംസുന്ദര്‍ എടത്വാ പോലീസില്‍ പരാതി നല്‍കി.