പിടിയിലായ അജ്മൽ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു

മുത്തങ്ങ: ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആ‌ർ ടി സി ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. 14.600 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് പിടിയിലായത്. താനൂർ സ്വദേശി അജ്മൽ ആണ് മുത്തങ്ങയിൽ എക്സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആ‌ർ ടി സി ബസിലെ യാത്രക്കാരൻ ആയിരുന്നു അജ്മൽ. ആർക്കും സംശയം തോന്നാത്ത തരത്തിലാണ് അജ്മൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ എക്സൈസ് പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. പിടിയിലായ അജ്മൽ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം