വൈപ്പിൻ ജെട്ടിയിൽ നിന്നും റോ റോ വെസൽ മുൻപോട്ട് എടുക്കുന്നതിനിടെ ചാടിക്കയറാൻ ശ്രമിച്ചത് യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. നിലതെറ്റി വെള്ളത്തിലേക്ക് വീണ ഇയാളെ സഹയാത്രികർ വെള്ളത്തിലേക്ക് എടുത്ത് ചാടി രക്ഷിക്കുകയായിരുന്നു.

കൊച്ചി: ഫോർട്ട് കൊച്ചി - വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ വെസലിൽ നിന്നും അഴിമുഖത്തേക്ക് വീണയാളെ സഹയാത്രികർ രക്ഷപ്പെടുത്തി. വൈപ്പിൻ ജെട്ടിയിൽ നിന്നും റോ റോ വെസൽ മുൻപോട്ട് എടുക്കുന്നതിനിടെ ചാടിക്കയറാൻ ശ്രമിച്ചത് യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. റോ റോയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ യാത്രക്കാരന്‍റെ കൈ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രക്ഷിക്കാനായില്ല. നിലതെറ്റി വെള്ളത്തിലേക്ക് വീണ ഇയാളെ സഹയാത്രികർ വെള്ളത്തിലേക്ക് എടുത്ത് ചാടി രക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30യോടെ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.