ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പാസ്റ്റര്‍ വീട്ടമ്മയില്‍ നിന്നും പണം തട്ടിയത്.
മൂന്നാര്‍: ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റർ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്.
ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഭൂമി വാങ്ങുന്നതിനാണെന്ന പേരില്‍ 10 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണയായിട്ടാണ് പണം വാങ്ങിയത്.
Read More : മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമം; തിരുവനന്തപുരത്ത് രണ്ട് സത്രീകള്‍ പിടിയില്‍
പണം കൊടുത്ത് നാളുകളേറെയായിട്ടും സ്ഥലം വാങ്ങിയോയെന്ന് രമാദേവി ചോദിക്കുമ്പോഴൊക്കെ യേശുദാസ് ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.സംശയം തോന്നിയ രമാദേവി ദേവികുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യേശുദാസിന്‍റെ തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : സംഭരിച്ച 5040 കിലോ പച്ചക്കറിയുടെ വില നൽകിയില്ല, ഹോട്ടിക്കോർപ്പിന് മുന്നിൽ സമരവുമായി കർഷകനും കുടുംബവും
