Asianet News MalayalamAsianet News Malayalam

'ജീവിതത്തിൽ പരാജയപ്പെട്ടുപോയി, വീട് പണിയെങ്ങുമെത്തിയില്ല', നൊമ്പരമായി ഗോപിയുടെ ആത്മഹത്യാക്കുറിപ്പ്

വീട് നിർമ്മാണം എങ്ങുമെത്തിയില്ലെന്നും താൻ ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ഗോപിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 

Pathanamthitta Native gopi suicide note says about Unfinished House apn
Author
First Published Nov 11, 2023, 10:12 PM IST

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ പളളത്ത് ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വീട് നിർമ്മാണം എങ്ങുമെത്തിയില്ലെന്നും താൻ ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ഗോപിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 'വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്.  ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്. 

ലൈഫ് പദ്ധതി പ്രകാരം ഗോപിക്ക് പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. എന്നാൽ ലൈഫ് വീട് നിർമാണത്തിലെ പ്രതിസന്ധി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ വിഹിതവും ഹഡ്ക്കോ വായ്പയും കിട്ടാത്തത്  ഒരു പ്രതിസന്ധി തന്നെയാണെന്നും ഗോപിയെ പോലെ മറ്റു ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയിൽ പണം കൊടുക്കാനുണ്ടെന്നും ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios