Asianet News MalayalamAsianet News Malayalam

പാവാട വാതിലിൽ കുടുങ്ങി വീണു, ഡ്രൈവർ സ്‌കൂൾ ബസ് മുന്നോട്ടെടുത്തു; ബാലികയുടെ കാലിലൂടെ കയറിയിറങ്ങി

കുട്ടിയുടെ പാവാട വാതിലിൽ കുടുങ്ങിയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു

School bus accident 6th standard girl injured kgn
Author
First Published Oct 17, 2023, 4:19 PM IST

കണ്ണൂർ: ആറളം സ്കൂളിലെ ആദിവാസി വിദ്യാർത്ഥിനിക്ക് സ്കൂൾ ബസിന്‍റെ ടയറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്. ആറളം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വിദ്യയ്ക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. ഈ മാസം ഒൻപതിനായിരുന്നു അപകടം നടന്നത്. വൈകീട്ട് സ്കൂൾ വിട്ട് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ പാവാട വാതിലിൽ കുടുങ്ങി. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ വിദ്യ നിലത്തുവീണു. വിദ്യയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഡ്രൈവർക്കെതിരെ ആറളം പൊലീസ് കേസെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios