കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
കൊല്ലം: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്തു. കൊട്ടിയം സ്വദേശി ലാലുവാണ് സർജിക്കൽ വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കുട്ടിരിപ്പുകാരനായി എത്തിയ ലാലു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാലൊടിഞ്ഞ് പരിക്കേറ്റ ലാലു മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ലാലുവിന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ആത്മഹത്യ പ്രവണത കൂടുതലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

