Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ കാണാനില്ലെന്ന് പരാതി

മീനങ്ങാടി മൈലമ്പാടി സ്വദേശി സുപ്രനെ(54) ആണ് കാണാനില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.
 

patient missing from kozhikode medical college
Author
Kozhikode, First Published Oct 18, 2019, 10:15 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ കാണാതായതായി പരാതി. മീനങ്ങാടി മൈലമ്പാടി സ്വദേശി സുപ്രനെ(54) ആണ് കാണാനില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.

ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് ഇയാളെ കാണാതായത്. 150 സെന്റിമീറ്റര്‍ ഉയരം, കറുത്തനിറം, മെലിഞ്ഞ ശരീരം, നരച്ച താടിയും മുടിയും, കയ്യില്‍ സ്റ്റിച്ച് ഇട്ട അടയാളം, മലയാളം മാത്രം അറിയാം. കാണാതാവുമ്പോള്‍ കാവി മുണ്ടും മഞ്ഞക്കള്ളി ഷര്‍ട്ടുമാണ് വേഷം. 

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios