Asianet News MalayalamAsianet News Malayalam

ബില്ല് അടയ്ക്കാന്‍ പണമില്ല; രോഗിയെയും കുടുംബത്തെയും ആഴ്ചകളോളം ആശുപത്രി അധിക്യതര്‍ തടഞ്ഞുവച്ചു

ബില്ല് അടയ്ക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ രോഗിയെയും കുടുംബത്തെയും ആഴ്ചകളോളം ആശുപത്രി  അധിക്യതര്‍ തടഞ്ഞുവച്ചു. പണമില്ലാത്തതിന്‍റെ പേരില്‍ തുടര്‍ചികിത്സയും നിഷേധിക്കപ്പെട്ടു.  ഓട്ടോ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ  മൂന്നാര്‍ മൂലക്കട സ്വദേശി ഇരുദയരാജ് (68)നെ മെയ് 15 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 

patient under hospital custody due to payment delay
Author
idukki, First Published Oct 5, 2018, 2:40 PM IST

ഇടുക്കി: ബില്ല് അടയ്ക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ രോഗിയെയും കുടുംബത്തെയും ആഴ്ചകളോളം ആശുപത്രി  അധിക്യതര്‍ തടഞ്ഞുവച്ചു. പണമില്ലാത്തതിന്‍റെ പേരില്‍ തുടര്‍ചികിത്സയും നിഷേധിക്കപ്പെട്ടു.

ഓട്ടോ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ  മൂന്നാര്‍ മൂലക്കട സ്വദേശി ഇരുദയരാജ് (68)നെ  മെയ് 15 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദക്ത ചികില്‍സയ്ക്ക് വിധേയമാക്കുകയും ചെയ്തു. തലയ്ക്കും തൊണ്ടക്കുമാണ് പരിക്കേറ്റത്. ആറു ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി കുടുംബം ചിലവാക്കിയത്. പണം കണ്ടെത്തുന്നതിനായി  ഉള്ളതെല്ലാം വില്‍ക്കേണ്ടിയും വന്നു. രോഗി ഓടിച്ചിരുന്ന ഓട്ടോയടക്കം വിറ്റാണ് ആശുപത്രി ബില്‍തുകയുടെ മുക്കാല്‍ ഭാഗവും അടച്ചത്. എന്നാല്‍ മുഴുവന്‍ തുകയും അടയ്ച്ചതിനുശേഷം മാത്രമേ രോഗിയെ ഡിസ്ചാര്‍ച്ച് ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി അധിക്യര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇതിനിടെ ഭര്‍ത്താവിനെ വിട്ടുകിട്ടുന്നതിനായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ ബന്ധുക്കള്‍ സമീപിക്കുകയും എം.എല്‍.എയുടെ കത്ത് ആശുപത്രി അധിക്യതര്‍ക്ക് നല്‍കിയതോടെയാണ് വിട്ടതെന്നും ഭാര്യ ഫിലോമിന പറയുന്നു. ശസ്ത്രക്രിയക്ക് ഒരുലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞാണ് ആശുപത്രി അധിക്യതര്‍ ചികില്‍ ആരംഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ബില്‍തുക ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. കൂടാതെ നിസാര പണത്തിനായി ആശുപത്രിയില്‍ തങ്ങളെ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

ഒക്ടോബര്‍ 3-ന് ഭര്‍ത്താവുമായി വീണ്ടും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവധിച്ച പണം ലഭിക്കാത്തതിനാല്‍ ചികില്‍സിക്കാന്‍ കഴിയില്ലെന്ന് നിലപാടാണ് അധിക്യതര്‍ സ്വീകരിച്ചതെന്നും അവര്‍ പറയുന്നു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിലെ വികാരില്‍ നിന്നും ലഭിച്ച 15000 രൂപയുമായാണ് ഇരുദയരാജും കുംടുംമ്പവും ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികില്‍സ നിക്ഷേതിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിര്‍ദ്ധന കുടുംമ്പം. 

Follow Us:
Download App:
  • android
  • ios