തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന്‍ എന്നിവര്‍ മയിലിനെ പിടികൂടി കറിവെക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാക്കി ഇറച്ചി ഇവര്‍ സൂക്ഷിക്കുകയും ചെയ്തു. 

പൊന്നാനി: തമിഴ്‌നാട് സ്വദേശികള്‍ മയിലിനെ (Peacock) കൊന്ന് കറിവെച്ചതായി ആരോപണം. പൊന്നാനി (Ponnani) കുണ്ടുകടവിലാണ് സംഭവം. നാടോടി സംഘമാണ് മയിലിനെ പിടികൂടി കറിവെച്ചത്. പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന്‍ എന്നിവര്‍ മയിലിനെ പിടികൂടി കറിവെക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാക്കി ഇറച്ചി ഇവര്‍ സൂക്ഷിക്കുകയും ചെയ്തു. തുയ്യം ഭാഗത്ത് രണ്ട് മയിലുകള്‍ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതില്‍ ഒരു മയിലിനെ കാണാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലിലാണ് ഇവര്‍ മയിലിനെ കറിവെച്ചതായി കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഫോറസ്റ്റിലും പൊലീസിലും വിവരമറിയിച്ചു.