കുട്ടനാട്: എ സി റോഡില്‍ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു. രാമങ്കരി പഞ്ചായത്ത് ആറാം വാർഡിൽ മാമ്പുഴക്കരി കൊച്ചു പറമ്പില്‍ ജോസഫ് ചാക്കോ (അപ്പച്ചന്‍കുട്ടി- 62)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.15ന് എ സി റോഡിൽ മാമ്പുഴക്കരി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാരുന്നു സംഭവം.

മാമ്പുഴക്കരിയിൽ മുടിവെട്ടിക്കാൻ പോയി തിരിച്ച് വീട്ടിലേക്ക് വരും വഴി പടിഞ്ഞാറ് നിന്നും വരികയായിരുന്ന വാനിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചങ്ങനാശേരി ഗവ.ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30ഓടോ  മരണം സംഭവിച്ചു.