ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്. സൗത്ത് കൊടുവള്ളിയിലാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി.

ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ കാർ പിന്നീട് നടക്കാവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

അച്ഛന്‍റെയും മകന്‍റെയും അരികിലേക്ക് അമ്മയും യാത്രയായി; വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വിനീത മരിച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews