അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്.
കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ എം സി റോഡിൽ കീഴില്ലം സെന്‍റ് തോമസ് സ്കൂളിന് സമീപത്താണ് വൈകിട്ടോടെ അപകടം. കീഴില്ലം തലച്ചിറയിൽ സണ്ണിയാണ് മരിച്ചത്. അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയിൽപ്പെട്ടാണ് കൽനടയാത്രക്കാരനായ സണ്ണി മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
