സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എല്ലാ മാസവും ഇരുപത്തി അഞ്ചാം തീയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയ്യാറായിട്ടില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കെഎസ്ആർടിസിയിൽ പെന്‍ഷന്‍ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം. എന്നാല്‍ സാങ്കേതിക പ്രശ്നം മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
എല്ലാ മാസവും ഇരുപത്തി അഞ്ചാം തീയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയ്യാറായിട്ടില്ല. രജിസ്ട്രേഷൻ പുതുക്കുന്നതിലെ വീഴ്ച മൂലം കഴിഞ്ഞ 2 വര്‍ഷമായി നിരവധി പേര്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അവസരം കിട്ടുന്നതിനായി സപ്ളിമെന്‍ററി ലിസ്റ്റ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് തിങ്കളാഴ്ചയോടെ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സപ്ളിമെന്‍ററി ലിസ്ററിനൊപ്പം പെന്‍ഷന്‍ ബില്ലും സമര്‍പ്പിക്കും. സപ്ളിമെന്‍റി ലിസ്റ്റിനും വേണ്ടി പെന്‍ഷന്‍ ബില്‍ വൈകിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് വിഴവച്ചതെന്ന് പെന്‍ഷന്‍കാര്‍ ആരോപിക്കുന്നു. ഇന്നും നാളെയും ഓഫീസ് അവധിയായതിനാല്‍ ഇനി തിങ്കഴാള്ച മാത്രമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ. ഫലത്തില്‍ കെഎസ്ആർടിസി പെന്‍ഷന്‍കാര്‍ ഈമാസം പകുതിവരെ കാത്തിരിക്കേണ്ടി വരും.
