Asianet News MalayalamAsianet News Malayalam

കോട്ടയം നഗരസഭയിലെ പെന്‍ഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

ഫയലുകൾ കൃത്യമായി പരിശോധിക്കാതെയാണ് പാസ് ആക്കിയതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

Pension Fraud in Kottayam Municipality; Action against three employees, suspended
Author
First Published Aug 12, 2024, 7:28 PM IST | Last Updated Aug 12, 2024, 7:28 PM IST

കോട്ടയം:കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ടായ ശ്യാം , സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി , അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവരെ നഗരസഭ ചെയര്‍പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സസ്പെൻഡ് ചെയ്തു. നഗരസഭ സെക്രട്ടറിയുടെ ശൂപാര്‍ശ പ്രകാരമാണ് നടപടി.

പെൻഷൻ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകൾ കൃത്യമായി പരിശോധിക്കാതെയാണ് പാസ് ആക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പെൻഷൻ വിഭാഗത്തിലെ സെക്ഷൻ ക്ലർക്കായ ബിന്ദു കെ.ജി ചുമതലയേറ്റെടുക്കുമ്പോൾ ഈ വിഭാഗത്തിലിരിക്കാൻ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിനെ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നി‍ര്‍ദ്ദേശപ്രകാരം നഗരസഭ  സസ്പെൻഡ് ചെയ്തിരുന്നു.

അർഹതയുള്ള ശ്യാമള മരിച്ചത് രേഖയിലില്ല, അതേ പേരുള്ള അമ്മയുടെ അക്കൗണ്ടിലേക്ക് മാസവും പെൻഷൻ; നടന്നത് വൻ തട്ടിപ്പ്

അർജുൻ മിഷൻ; ഗംഗാവലി പുഴയിൽ പ്രാഥമിക പരിശോധനയുമായി നേവി, തെരച്ചിൽ തുടരുമെന്ന ഉറപ്പ് ലഭിച്ചുവെന്ന് മന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios