Asianet News MalayalamAsianet News Malayalam

പെൻഷൻ മുടങ്ങിയ മനോവിഷമം; തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി

പാപ്പനംകോട് ഡിപ്പോയിൽ നിന്ന്  വിരമിച്ച ജീവനക്കാരനാണ് സുരേഷ്. പെൻഷൻ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്ന് പൊലീസ് എഫ്ഐആറിലുമുണ്ട്. 

 Pension stopped;  KSRTC pensioner committed suicide at Kattakkada in Thiruvananthapuram
Author
First Published Aug 20, 2024, 10:35 PM IST | Last Updated Aug 20, 2024, 10:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നതായി മകൻ സുജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാപ്പനംകോട് ഡിപ്പോയിൽ നിന്ന്  വിരമിച്ച ജീവനക്കാരനാണ് സുരേഷ്.

പെൻഷൻ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആർ. ഓണത്തിന് മുൻപ് ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പെൻഷൻ വിതരണം നടത്തിയില്ലെങ്കിൽ ചീഫ് സെക്രട്ടറി അടക്കം ഉള്ളവരെ വിളിച്ചുവരുത്തും എന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ വിരമിച്ച ജീവനക്കാർക്ക് രണ്ടു മാസമായി പെൻഷൻ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 

ഓൺലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios