Asianet News MalayalamAsianet News Malayalam

മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ മൂന്നാറിലെ ജനങ്ങളും

വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പ്, ഭക്ഷണ വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ശേഖരിച്ച് അയക്കുന്നത്.

people of munnar helps heavy rain affected people
Author
Munnar, First Published Aug 14, 2019, 4:05 PM IST

ഇടുക്കി: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് തണലാകാന്‍ മൂന്നാര്‍ ഒരുമിക്കുന്നു. മൂന്നാറിലെ നാട്ടുകാര്‍, ജനങ്ങള്‍, സന്നദ്ധസംഘടനകള്‍, ആരാധനാലയങ്ങള്‍, ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രളയബാധിതകര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ശേഖരിച്ച് അയക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ശേഖരിച്ച വസ്തുക്കള്‍ മൂന്നാറില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോകുന്ന ബസില്‍ കയറ്റി അയച്ചു. ഇതിന്റെ ഉദ്ഘാടനം മൂന്നാര്‍ ഡിവൈഎസ്‍പി പി. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മൂന്നാറിലെ എട്ടു കേന്ദ്രങ്ങളിലായി കളക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ചാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. 

വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പ്, ഭക്ഷണ വസ്തുക്കള്‍, സാനിറ്ററി നാപ്ള്കിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ശേഖരിച്ച് അയക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പഠന സാമഗ്രികളും കയറ്റി അയക്കുന്നുണ്ട്. ശേഖരിക്കുന്ന വസ്തുക്കള്‍ എല്ലാ ദിവസവും കെഎസ്ആര്‍ടിസി ബസിലാണ് കയറ്റി അയക്കുന്നത്. സാധനങ്ങള്‍ കയറ്റി എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്. 

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ കേന്ദ്രമാക്കിയാണ് സാധനനങ്ങള്‍ ശേഖരിക്കുന്നത്. അന്‍പോടെ മൂന്നാര്‍ എന്ന പേരും പരിപാടിയ്ക്ക് നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്. മൂന്നാറിലെ വിവിധ സംഘടന പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍ തുടങ്ങി നിരവധി പേര്‍ ഒരുമിച്ചാണ് വസ്തുക്കള്‍ ബസില്‍ കയറ്റി എത്തിക്കാനെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിക്കുവാനാണ് നാട്ടുകാരുടെ ശ്രമം
 

Follow Us:
Download App:
  • android
  • ios