Asianet News MalayalamAsianet News Malayalam

പുറത്തുനിന്ന് ആളുകളെ മത്സരിപ്പിച്ചു; 'ആവർത്തിച്ചാൽ മാറ്റി നിർത്തും', കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി, പിഴ

ഈ സംഭവമാണ് വിവാദമായത്. തുട‍ർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.

People were participated from outside with fake cards in youthfestival action against catholic college fvv
Author
First Published Jan 23, 2024, 7:10 PM IST

പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുട‍ർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.

ഇഡി എത്തുന്നതിന് തൊട്ടുമ്പ് ഒരു ജീപ്പെത്തി; കോടിയുടെ ഹവാല, നികുതി വെട്ടിപ്പ്, 'ഹൈറിച്ച്' ദമ്പതികൾ മുങ്ങി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios