Asianet News MalayalamAsianet News Malayalam

സിമോദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എടത്വാ ഗ്രാമം ഇന്ന് ഒന്നിക്കും

പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ പ്രഷര്‍ കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി അതീവ ഗുരുതരാവസ്ഥയില്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സിമോദിന്റെ ജീവന്‍ രക്ഷിക്കാനുള്ള പണത്തിനായാണ് പ്രദേശവാസികള്‍ കൈകോര്‍ക്കുക

peoples in edathua join together for simod
Author
Edathua, First Published Jul 27, 2019, 10:55 PM IST

കുട്ടനാട്: സിമോദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എടത്വാ ഗ്രാമം നാളെ ഒന്നിക്കും. എടത്വ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കരീശ്ശേരില്‍ ഗോപിയുടെ മകന്‍ കെ ജി സിമോദിന്റെ (34) ജീവന്‍ രക്ഷിക്കാനായാണ് എടത്വ നിവാസികള്‍ നാളെ ഒന്നാകുന്നത്.

പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ പ്രഷര്‍ കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി അതീവ ഗുരുതരാവസ്ഥയില്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സിമോദിന്റെ ജീവന്‍ രക്ഷിക്കാനുള്ള പണത്തിനായാണ് പ്രദേശവാസികള്‍ കൈകോര്‍ക്കുക.

അടിയന്തിര ശസ്ത്രക്രിയക്കായി പാവപ്പെട്ട ഈ കുടുംബം ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ ചിലവഴിച്ചുകഴിഞ്ഞു. ഇനിയും കൂടുതല്‍ ചിലവേറിയ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലെ സിമോദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ. അതിനായി  ലക്ഷങ്ങള്‍ വേണ്ടിവരും.

കൂലിപണിക്കാരായ അച്ഛനും അമ്മയും ഭാര്യയും ഒരു മകനും അടങ്ങിയ നിര്‍ധനരായ കുടുംബത്തിന്  ഓപ്പറേഷന് വേണ്ടിവരുന്ന  ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ ജി സിമോദ് ജീവന്‍ രക്ഷാ സമിതി രൂപികരിച്ച് എടത്വ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലായി ഇന്ന്  ധനസമാഹരണം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios