Asianet News MalayalamAsianet News Malayalam

'സിബിഐ സ്പീക്കിങ്, ലഹരി പാ‍ര്‍സലിൽ ആധാര്‍ കോപ്പി, പണം അയക്കണം' മലയാളി 2.5 കോടി കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്

ഇത് ഒരു വ്യാജ കമ്പനിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും നൂതന സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളുടെ വിവരം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വലിയ ശൃംഗലയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
 

persons arrested in the case of defrauding 2 crores and 25 lakh in the name of CBI and Customs officials ppp
Author
First Published Dec 23, 2023, 5:00 PM IST

 തിരുവനന്തപുരം: സിബിഐ, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരില്‍ 2.25 കോടി തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ കേശവ് ശര്‍മ, രാജസ്ഥാന്‍ സ്വദേശി ദേരു ലാല്‍ ശര്‍മ എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. 

പരാതിക്കാരനായ ആളുടെ പേരിൽ മുംബൈ വിമാനത്താവളത്തിലെത്തിയ പാഴ്‌സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും കൂടെ പാസ്‌പോര്‍ട്ടിന്റെയും ആധാറിന്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ വിളിച്ചത്.  പരാതിക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് പണം നിക്ഷേപിക്കാൻ നിര്‍ദേശിച്ചത് പ്രകാരം, അക്കൗണ്ടുകളിലേക്ക് 2.25 കോടി രൂപ നിക്ഷേപിച്ചു. ഇത് 70 -ല്‍പരം അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നു. ഈ പണം ക്രിസ്‌റ്റോ കറന്‍സിയായും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയും കൈമാറി.

ആദ്യം പണം കൈമാറിയ 6 അക്കൗണ്ടുകളിലൊന്ന് രാജസ്ഥാനിലെ കുമാര്‍ അസോസിയേറ്റ്‌സെന്ന കമ്പനിയുടേതാണ്. ഇത് ഒരു വ്യാജ കമ്പനിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും നൂതന സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളുടെ വിവരം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വലിയ ശൃംഗലയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ഇത് കഴിക്കാനുള്ളതാണ്! 52 എണ്ണം പൂട്ടിച്ചു, കേക്കും വൈനും അടക്കമുള്ളവയുടെ ക്രിസ്മസ്-പുതുവത്സര വിപണിയിൽ പരിശോധന

സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലത്തിന്റെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിധിന്‍ രാജിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ തിരുവനന്തപുരം സിറ്റി. അസി. കമീഷണര്‍ പിപി. കരുണാകരന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബി. വിനോദ്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. ബിജുലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ വി. ഷിബു, സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സി.പി.ഒമാരായ വിപിന്‍ വി, വിപിന്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios