കോഴിക്കോട് മണാശ്ശേരിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. മകള്‍ ശുചിമുറിയിലായിരുന്നു.  ഇദ്ദേഹത്തിന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീട്ടുപരിസരത്തെ തെങ്ങ് കത്തിയ നിലയിലാണ്.

കോഴിക്കോട്: ഇന്ന് വൈകീട്ടോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വളര്‍ത്തുപൂച്ച ചത്തു. കോഴിക്കോട് മണാശ്ശേരിയിലാണ് സംഭവം. പന്നൂളി രാജന്റെ വീട്ടുപരിസരത്തുവച്ചാണ് പൂച്ചക്ക് മിന്നലേറ്റത്. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിലെ മലയോര മേഖലയില്‍ വൈകീട്ട് 4.15ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്.

ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകള്‍ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീട്ടുപരിസരത്തെ തെങ്ങ് കത്തിയ നിലയിലാണ്. പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദന്‍, രാജന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.