അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47 കാരനായ വര്‍ഗീസാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിയിൽ ചികിത്സയിലുള്ളത്. 

ബുധനാഴ്ച രാവിലെയാണ് സംഭവം. അയൽവാസികളായ വർഗീസും സെബാസ്റ്റ്യനും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. രാവിലെ സെബാസ്റ്റ്യൻ വർഗീസിൻ്റെ വീട്ടിലേയ്ക്ക് പെട്രോൾ ബോംബെറിയുകയായിരുന്നു. 

ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 85 ശതമാനത്തിലധികം പൊള്ളലേറ്റ വർഗീസ് ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്.