തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
കണ്ണൂർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ്പുകൾ തുറന്നില്ല. തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
20 ശതമാനം ബോണസ് നല്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 5 ശതമാനം എക്സ് ഗ്രേഷ്യാ നല്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. പമ്പ് ഉടമകളുമായി യൂണിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ യൂണിയൻ നേതാക്കളുമായി റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ ഇന്ന് ചർച്ച നടത്തും.
സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ചില വിഭാഗത്തിന് 200 മുതല്‍ 500 രൂപ വരെ കുറയും; കേന്ദ്രവിഹിതം ഇനി നേരിട്ട് മാത്രം
