66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ബാക്കിയുള്ള കസ്തൂരി (30), മകള്‍ പ്രിയദര്‍ശിനി (6), കാര്‍ത്തിക (21) എന്നിവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 

ഇടുക്കി: പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതയവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ കബനി എസ്റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചലില്‍ ഒഴികിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു. 
തുടര്‍ന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ബാക്കിയുള്ള കസ്തൂരി (30), മകള്‍ പ്രിയദര്‍ശിനി (6), കാര്‍ത്തിക (21) എന്നിവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് സര്‍ക്കാര്‍ 4 പേരെയും മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവായി ഇറങ്ങിയില്ല. ഇതോടെ പഞ്ചായത്ത് ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കിറ്റ് നല്‍കിയില്ല. അതുകൊണ്ടുതന്നെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona