തന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പണം ഒരു മണിക്കൂറിനകം തിരികെ നൽകുമെന്നും മെസേജുണ്ടായിരുന്നു.

കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ വാട്സ്ആപ് അക്കൗണ്ട്. ചീഫ് ജസ്റ്റിസിന്റെ പ്രൊഫൈൽ ചിത്രത്തോടെയുള്ള വാട്സ്ആപ് നമ്പറിൽ നിന്നാണ് പണം ആവശ്യപ്പെട്ട് അഭിഭാഷകന് വാട്സ്ആപ് സന്ദേശം ലഭിച്ചത്. നാല്പതിനായിരം രൂപയാണ് അഭിഭാഷകനിൽ നിന്നും ആവശ്യപെട്ടത്. തന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പണം ഒരു മണിക്കൂറിനകം തിരികെ നൽകുമെന്നും മെസേജുണ്ടായിരുന്നു. ആരെയെങ്കിലും നേരിട്ട് അയച്ചാൽ പണം കൊടുത്തയക്കാമെന്ന് അഭിഭാഷകൻ മറുപടി നൽകിയതോടെ ഓൺലൈൻ തട്ടിപ്പുകാരൻ പ്രൊഫൈൽ മാറ്റി.

കളമശ്ശേരി സ്ഫോടനക്കേസ് അതീവ ഗൗരവുള്ളതെന്ന് കോടതി; പ്രതി റിമാൻഡിൽ, കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും

YouTube video player