കര്‍ണാടകയില്‍ നിന്നും ചോളപ്പുല്ലുമായി പേരാമ്പ്രയിലേക്ക് വരികയായിരുന്ന വാഹനമാണ് ചുരം ഇറങ്ങി മുളവട്ടത്ത് എത്തിയപ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.

കോഴിക്കോട്: ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി എട്ടോടെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ചോളപ്പുല്ലുമായി പേരാമ്പ്രയിലേക്ക് വരികയായിരുന്ന വാഹനമാണ് ചുരം ഇറങ്ങി മുളവട്ടത്ത് എത്തിയപ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാന്‍ റോഡരികിലേക്കാണ് മറിഞ്ഞത് എന്നതിനാല്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല.

കാരശ്ശേരിയിൽ 52കാരന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി; കലുങ്കിലിരുന്നപ്പോള്‍ വീണുപോയതാവാമെന്ന് പ്രാഥമിക നിഗമനം

'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; രണ്ടാം ക്ലാസുകാരിയുടെ വൈറല്‍ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...