Asianet News MalayalamAsianet News Malayalam

പുനലൂരിലെ കൈതച്ചക്കകൾക്ക് രാജ്യതലസ്ഥാനത്തും പ്രിയമേറെ

എല്ലായിടത്തും നല്ല വിളവ് ലഭിച്ചതോടെ ഇടയ്ക്കൊന്ന് വിലയിടിഞ്ഞെങ്കിലും ടൺ കണക്കിന് ലോഡുകൾ കേരളത്തിൽ നിന്ന് വാങ്ങാൻ ആളുകളുണ്ടായി...

pineapple to delhi from punalur, kollam
Author
Kollam, First Published Aug 23, 2021, 12:59 PM IST

കൊല്ലം: പുനലൂരിലെ കൈതച്ചക്കകൾ ഇപ്പോൾ ഉത്തരേന്ത്യക്കാർക്കും പ്രിയപ്പെട്ടവയാണ്. പുനലൂരിലെ പ്ലാച്ചേരി മേഖലയിലെ കൈതച്ചക്കകൾ പോകുന്നത് ദില്ലിയിലേക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്. റബറിന് ഇടവിളയായാണ് കിഴക്കൻ മേഖലകളിൽ കൈതച്ചക്ക കൃഷി തുടങ്ങിയത്.

എല്ലായിടത്തും നല്ല വിളവ് ലഭിച്ചതോടെ ഇടയ്ക്കൊന്ന് വിലയിടിഞ്ഞെങ്കിലും ടൺ കണക്കിന് ലോഡുകൾ കേരളത്തിൽ നിന്ന് വാങ്ങാൻ ആളുകളുണ്ടായി. പുനലൂരിൽ രണ്ടായിരത്തിലധികം ഹെക്ടർ സ്ഥലത്താണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്. പത്ത് വർഷമായി ഈ രീതി തുടർന്ന് പോരുന്നു. റബ്ബറിന് വിലയിടിഞ്ഞതോടെ കൈതച്ചക്ക കൃഷിയിലാണ് കർഷകർ പിടിച്ചുനിന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios