കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പ്രതിസന്ധി. കോഴിക്കോട് നഗരത്തിന്‍റെ ഒരു ഭാഗത്ത് മുഴുവനായി കുടിവെള്ള വിതരണം മുടങ്ങും.പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് നിരവധി വീടുകളിൽ വെള്ളവും ചളിയും കയറിയിരുന്നു

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പ്രതിസന്ധി. കോഴിക്കോട് നഗരത്തിന്‍റെ ഒരു ഭാഗത്ത് മുഴുവനായി കുടിവെള്ള വിതരണം മുടങ്ങും. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് മലാപ്പറമ്പിലെ ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെതുടര്‍ന്നാണ് ഇന്നും നാളെയും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജല വിതരണം മുടങ്ങുക. 50 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് നിരവധി വീടുകളിൽ വെള്ളവും ചളിയും കയറിയിരുന്നു. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് റോഡ് അടച്ചു. പൈപ്പിന്‍റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കഴിവതും വേഗത്തിൽ പ്രശ്നം പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. വീടുകളിലെ ചളിയും മാലിന്യങ്ങളും വാട്ടര്‍ അതോറിറ്റി നീക്കും. റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു.

YouTube video player