മുസ്ലിം ലീഗും ആര്‍.എസ്.പിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്ന് പികെ ഫിറോസ്. 

മലപ്പുറം: സി.എച്ച് മുഹമ്മദ് കോയയും ബേബി ജോണും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് വിവരിച്ച് പികെ ഫിറോസ്. ലീഗുമായുള്ള അടുപ്പം കാരണം ബേബി ജോണിനെ ബേബി ഹാജി എന്ന് തമാശക്ക് പലരും വിളിക്കാറുണ്ടായിരുന്നു. വ്യത്യസ്ത മുന്നണിയിലായപ്പോഴും സൗഹൃദം അവര്‍ ഉപേക്ഷിച്ചില്ല. സരസന്‍ സംഭവം അതിനൊരു ഉദാഹരണമാണെന്ന് ഫിറോസ് പറഞ്ഞു. 1981ല്‍ ആര്‍എസ്പി പ്രവര്‍ത്തകനായിരുന്ന സരസനുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥയാണ് സരസന്‍ സംഭവമെന്ന നിലയില്‍ ഫിറോസ് വിവരിക്കുന്നത്. 

പികെ ഫിറോസ് പറഞ്ഞത്: ''മുസ്ലിം ലീഗും ആര്‍.എസ്.പിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആ ബന്ധം സി.എച്ച് മുഹമ്മദ് കോയ സാഹിബും സഖാവ് ബേബി ജോണും തങ്ങളുടെ കുടുംബങ്ങളിലേക്കും കൊണ്ടു വന്നു. ലീഗുമായുള്ള അടുപ്പം കാരണം ബേബി ജോണിനെ ബേബി ഹാജി എന്ന് തമാശക്ക് പലരും വിളിക്കാറുണ്ടായിരുന്നു. വ്യത്യസ്ത മുന്നണിയിലായപ്പോഴും ആ സൗഹൃദം അവര്‍ ഉപേക്ഷിച്ചില്ല. സരസന്‍ സംഭവം അതിന് മികച്ചൊരു ഉദാഹരണമാണ്.'' 

''1981ല്‍ തന്റെ കല്യാണത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സരസനെ കാണാതാവുന്നത്. ആര്‍.എസ്.പി പ്രവര്‍ത്തകനായിരുന്ന സരസന്‍ അപ്പോള്‍ പാര്‍ട്ടി വിട്ട കാലമായിരുന്നു. അന്ന് മന്ത്രിയായിരുന്ന ബേബി ജോണ്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം കാട്ടുതീ പോലെ പടര്‍ന്നു. വലിയ പ്രതിഷേധങ്ങളുണ്ടായി. സരസന്റെ മൃതദേഹത്തിനായി പോലീസ് പലയിടത്തും കിളച്ചു. ആരോപണം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് 1982 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബേബി ജോണിനെതിരെ പ്രസംഗിക്കാന്‍ സി.എച്ചിനെ ക്ഷണിച്ചു. സി.എച്ച് പറഞ്ഞു ബേബി ജോണ്‍ അങ്ങിനെയൊരു കൊലപാതകം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കൊണ്ട് പ്രസംഗിക്കാന്‍ ഞാനില്ല. തെരഞ്ഞെടുപ്പില്‍ ബേബി ജോണ്‍ തന്നെ ജയിച്ചു. അഞ്ചര വര്‍ഷത്തിന് ശേഷം സരസനെ ജീവനോടെ കണ്ടെത്തി. സി.എച്ച് എടുത്ത നിലപാടിനെ, അന്ന് വിമര്‍ശിച്ചവര്‍ പോലും പിന്നീട് പ്രകീര്‍ത്തിച്ചു.''

'ജയിലറില്‍ മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ, എങ്കില്‍ 500 കോടി'; ഒമർ ലുലു

YouTube video player