മൂന്നാർ പളളിവാസൽ  പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിപ്പോയ വിദേശികളുൾപ്പെടെ 69 വിനോദ സഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനമായി.  ദേവികുളം സബ് കളക്ടർ വി.ആർ പ്രേം കുമാര്‍, എംഎല്‍എ എസ്.രാജേന്ദ്രന്‍, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇന്ന് (10.8.2018)  രാവിലെ തന്നെ പ്ലം ജൂഡി റിസോട്ടിലെത്തി സന്ദര്‍ശകരുമായി ചര്‍ച്ചനടത്തി. 

മൂന്നാർ പളളിവാസൽ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിപ്പോയ 17 വിദേശികളുൾപ്പെടെ 69 വിനോദ സഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനമായി. ദേവികുളം സബ് കളക്ടർ വി.ആർ പ്രേം കുമാര്‍, എംഎല്‍എ എസ്.രാജേന്ദ്രന്‍, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇന്ന് (10.8.2018) രാവിലെ തന്നെ പ്ലം ജൂഡി റിസോട്ടിലെത്തി സന്ദര്‍ശകരുമായി ചര്‍ച്ചനടത്തി. 

റോഡ് മാര്‍ഗ്ഗം മാത്രമേ തിരിച്ചു പോകൂവെന്ന് സന്ദര്‍ശകര്‍ പറഞ്ഞതിനെ തുടർന്ന് റോഡിലെ തടസ്സങ്ങള്‍ നീക്കാനുള്ള പ്രവര്‍ത്തിയാരംഭിച്ചു. ഇതിനായി സൈന്യത്തിന്‍റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ അധികാരികള്‍. സൈന്യം ഉച്ചകഴിയുന്നതോടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ കാലവർഷത്തിൽ രണ്ട് തവണ റിസോർട്ടിന് സമീപത്ത് പാറ അടർന്ന് വീണിരുന്നു. അതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം ദേവികുളം സബ് കളക്ടർ കെട്ടിടം അടച്ചുപൂട്ടി. എന്നാൽ കോടതിയുടെ നിർദ്ദേശ പ്രകാരം വീണ്ടും റിസോർട്ട് തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഇപ്പോഴും മണ്ണിടിച്ചിലും കനത്തമഴയും തുടരുന്നതിനാല്‍ റിസോട്ട് പൂട്ടാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും കൈപ്പറ്റാന്‍ റിസോര്‍ട്ട് അധികാരികള്‍ തയ്യാറായില്ല.

ഉത്തരവ് കൈപ്പറ്റിയാല്‍ പിന്നീട് തുറക്കാന്‍ കഴിയാതെ പോകുമെന്നും അതിനാല്‍ ' താല്ക്കാലികമായി അടയ്ക്കുക ' എന്ന് ഉത്തരവില്‍ എഴുതിച്ചേര്‍ക്കണമെന്നും റിസോര്‍ട്ട് അധികാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് ഉത്തരവ് ജീവനക്കാരാണ് കൈപ്പറ്റിയത്. റിസോട്ടിന് സമീപത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. റിസോർട്ടിലെ 21 ന്ന് മുറികളിലായാണ് സന്ദർശകരാണുണ്ടായിരുന്നത്.