ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
ആലപ്പുഴ: ചേർത്തല ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ 17 -ാം വാർഡ് ഇല്ലിക്കൽ വെളി പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി - 16) ആണ് മരിച്ചത്. ചാരമംഗലം ഡി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അർത്തുങ്കൽ പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ : ആദിത്യൻ, ആർദ്ര.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം