ആലുവയിൽ അറബി കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി
കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായത്. ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർത്ഥിയാണ് അഫ്രാസി. ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച്ചയാണ് പതിനാറ് വയസുകാരാനായ അഫ്രാസിനെ കാണാതായത്.
കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരം നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More : അങ്കമാലി അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്