തടയാനെത്തിയ മറ്റ് അധ്യാപകർക്ക് നേരെയും വിദ്യാർത്ഥി ഭീഷണമുഴക്കി. പ്രിൻസിപ്പാളിന്‍റെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്.

കൊച്ചി: തൊപ്പി വച്ച് വന്നത് ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിന് വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം. തൊപ്പി വച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. തലമൊട്ടയടിച്ചെത്തിയ വിദ്യാർത്ഥിയോട് പ്രിന്‍സിപ്പാള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്.

തുടർന്ന് പ്രിൻസിപ്പാളിനെ വിദ്യാര്‍ത്ഥി മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ മറ്റ് അധ്യാപകർക്ക് നേരെയും വിദ്യാർത്ഥി ഭീഷണമുഴക്കി. പ്രിൻസിപ്പാളിന്‍റെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിൻസിപ്പാൾ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിയെ സ്കൂളിൽ നിന്ന് ടിസി നൽകി വിട്ടയച്ചു. എന്നാല്‍, ഫൈനൽ പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകുന്നില്ലെന്നാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ നിലപാട്. എന്നാല്‍, സംഭവത്തില്‍ വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 

പ്ലസ്ടുഫലം വന്നപ്പോള്‍ 1200 ല്‍ 1198 മാര്‍ക്ക്; കോടതിവിധിയിലൂടെ 2 മാര്‍ക്ക് വാങ്ങി വിദ്യാര്‍ത്ഥി