മണ്ണാർക്കാട് പിഎൻവൈ സഭ ബാങ്കിൽ കവർച്ചാ ശ്രമം. സംഭവ സ്ഥലത്ത് നിന്ന് മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി.

പാലക്കാട്: മണ്ണാർക്കാട് ബാങ്കിൽ കവർച്ച ശ്രമം. ആര്യമ്പാവ് പിഎൻവൈ സഭ ബാങ്കിൽ ഇന്ന് പുലർച്ചെയായിരുന്നു കവർച്ച ശ്രമം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി. ബാങ്കിൽ ഒന്നും നഷ്ടമായില്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ പൊലീസ് ഉന്നത സംഘം പരിശോധന നടത്തി വരികയാണ്.