തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇയാള്‍ എംഡിഎംഎ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചിരുവരികയായിരുന്നു.

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിലായി. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് തിരുവനന്തപുരം ഡാന്‍സാഫ് ടീമിന്‍റെയും ഫോര്‍ട്ട് പൊലീസിന്‍റെയും പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായിരുന്ന ഇയാളിൽ‌ നിന്നും ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കായായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. 

തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇയാള്‍ എംഡിഎംഎ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചിരുവരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.