ഇന്നലെ രാവിലെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് ആണ് മാർത്താണ്ഡം വനിതാ സ്റ്റേഷനിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു. ആശാരിപ്പള്ളം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോക്സോ കേസിലെ പ്രതി തിക്കുറിശി സ്വദേശി സ്റ്റീഫൻ രാജാണ് (36) ടോയ്‌ലെറ്റിൽ പോകാനെന്ന വ്യാജേന മുറിക്ക് പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് ആണ് മാർത്താണ്ഡം വനിതാ സ്റ്റേഷനിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡിലായ പ്രതിയെ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ഇയാളെ ടോയ്ലറ്റിലേക്ക് കയറ്റിവിട്ട ശേഷം പുറത്ത് നിൽക്കവെയാണ് ഇയാൾ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശാരിപ്പള്ളം പൊലീസ് കേസെടുത്തു. പ്രതിക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്‍റിലുമടക്കം പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
