ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി

കോഴിക്കോട്: ആശുപത്രിയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആയുര്‍വേദ ഡോക്ടര്‍ പിടിയിൽ. മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. 15വയസുകാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. നാദാപുരം തലശ്ശേരി റോഡിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ ശ്രാവണ്‍. പരാതി വിശദമായി പരിശോധിച്ചശേഷമാണ് പൊലീസ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

YouTube video player