Asianet News MalayalamAsianet News Malayalam

കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന 10 വയസുകാരിയോട് ക്രൂരത; അഞ്ച് വർഷം ഇനി അഴിക്കുള്ളിൽ, ശിക്ഷ വിധിച്ചു

അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു

pocso case cruelty to 10 year old girl verdict btb
Author
First Published Sep 26, 2023, 9:34 PM IST

തൃശൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പത്ത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷത്തെ തടവും 30000 രൂപ പിഴയുമാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ  വിധിച്ചിട്ടുള്ളത്. ഗുരുവായൂര്‍ കോട്ടപ്പടി ഏഴിക്കോട്ടയില്‍ വീട്ടില്‍ മുഹമ്മദാലി (52) യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം.

അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഈ കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ജയപ്രദീപായിരുന്നു. കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ്  ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടി കെ ഷിജുവും പ്രവര്‍ത്തിച്ചു. അതേസമയം, വയനാട്ടിൽ പോക്‌സോ കേസില്‍ വയോധികനെ നാല്‍പ്പത് വര്‍ഷത്തെ കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. തടവിന് പുറമെ 35000 രൂപ പിഴയും അടയ്ക്കണം.

പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) ക്കെതിരെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറത്ത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഇതേ വര്‍ഷം മറ്റു രണ്ട് കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ് എച്ച് ഒയും നിലവില്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എന്‍ ഒ സിബി, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഷമീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജംഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി ജി മോഹന്‍ദാസ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സീനത്ത് ആണ് കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചിരുന്നത്.

രാജ്യത്ത് തന്നെ ആദ്യം, അഭിനന്ദനം കൊണ്ട് പൊതി‌ഞ്ഞ് മന്ത്രി; തെളിയിച്ചത് ചില്ലറ കാര്യമല്ല, 'വലിയ മാതൃക'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios