ആലപ്പുഴ: ആലപ്പുഴയിൽ കള്ള വാറ്റ് സംഘത്തെ പിടികൂടി. ആലപ്പുഴ നഗരത്തോട് ചേർന്ന് കൈതവനയിൽ നിന്നാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ സൗത്ത് പോലീസ് പിടികൂടിയത്. അരവിന്ദ്, അനന്തു, ജിതിൻ ലാൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ലോക് ഡൌൺ സാഹചര്യത്തിൽ ബിവറേജുകളിൽ നിന്നും മദ്യം ലഭിക്കാതായതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാജമദ്യ നിർമ്മാണവും വിതരണവും വർധിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഇടുക്കിയിലെ രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം ക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും  എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാജകുമാരി വാതുകാപ്പില്‍ ഏലതോട്ടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ നിര്‍മ്മാണം നടന്ന് വന്നത്.