ഹരിപ്പാട്: കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കുമാരപുരം പൊത്തപ്പള്ളി വടക്ക് കായല്‍വാരത്ത് കൃഷ്ണന്റെ മകന്‍ കിഷോറിനെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ  തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലയച്ചു.

മുന്‍പ് രണ്ട് തവണ കാപ്പ പ്രകാരം അറസ്റ്റിലായ പ്രതി പുറത്തിറങ്ങി വീണ്ടും വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍  ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീണ്ടും കരുതല്‍ തടങ്കലിന് ഉത്തരവായത്.