ഓട്ടോയിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നായിരുന്നു നിതീഷ് ചന്ദ്രനെ ഷാകിർ ആക്രമിച്ചത്. ആറ്റിങ്ങൽ വർക്കല കടക്കാവൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാക്കിർ.
തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിതീഷ് ചന്ദ്രനെന്നയാളെ വെട്ടിയ ആറ്റിങ്ങൽ മണനാക്ക് സ്വദേശി ഷാക്കിർ ആണ് പിടിയിലായത്. ഒമ്പതാം തീയതി രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ഷാക്കിർ, മണനാക്ക്, ആറ്റിങ്ങൽ പരിസരങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നായിരുന്നു നിതീഷ് ചന്ദ്രനെ ഷാകിർ ആക്രമിച്ചത്. ആറ്റിങ്ങൽ വർക്കല കടക്കാവൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാക്കിർ.
'അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല', ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ

