കേരളത്തിലും, തമിഴ്‌നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.
ഇടുക്കി: കുമളിയിൽ പണം വച്ച് ചീട്ടുകളിച്ച റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേരെ പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 2,51,740 രൂപയും പൊലീസ് പിടിച്ചെടുത്തു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ കുമളി കിഴക്കേതിൽ ഈപ്പൻ വർഗ്ഗീസിന്‍റെ കെട്ടിടത്തിലാണ് ചീട്ടുകളി നടന്നിരുന്നത്. കേരള തമിഴ്നാട് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ട് കളിക്കുന്ന അന്തർ സംസ്ഥാന ചീട്ടുകളി സംഘമാണ് ഇവരുടെത്. കേരളത്തിലും തമിഴ്നാട്ടിലും ക്ലബ്ബുകൾ രൂപീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു
കേരളത്തിലും, തമിഴ്‌നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ നിരന്തര ശ്രമഫലമായിട്ടാണ് ഇവരെ പിടികൂടിയത്. കുമളി ടൗണിനു സമീപത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തില്‍ ചീട്ടുകളി നടത്തുന്നതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പോലീസ് നിരീക്ഷണമുള്ളതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഓരോ ദിവസവും വിവിധ സ്ഥലങ്ങള്‍ മാറിമാറി വന്‍തോതില്‍ പണം വെച്ചു ചീട്ടുകളി നടത്തുന്ന പതിവാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
വീട്ടിനുള്ളിൽ കയറിയത് പുലിയെന്ന് നാട്ടുകാർ; വനപാലകരെത്തിയതോടെ പുലി 'പൂച്ച'യായി
കുമളി ചെങ്ങളത്തുപറമ്പിൽ ജോഷി, വെട്ടിക്കുഴിക്കവല കുളഞ്ഞിയിൽ റോയി (43), റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കുമളി കിഴക്കേത്തിൽ ഈപ്പൻ വർഗീസ് (62), ചപ്പാത്ത് അമ്പാട്ട് വീട്ടിൽ രഘു (52), അട്ടപ്പള്ളം ഈട്ടിവിളയിൽ സാജൻ (39), കൊച്ചുതോവാള പാറയ്ക്കൽ ചന്ദ്രൻ (55), ഉപ്പുകണ്ടം തേനടിയിൽ ബൈജു (48), വാത്തിക്കുടി കറുകക്കുന്ന് കൈപ്പംപ്ലാക്കൽ ജിനേഷ് (42), കാഞ്ചിയാർ ആലപ്പത്രത്തോപ്പിൽ സനു (42), വലിയതോവാള അഞ്ചുമുക്ക് വീട്ടിൽ ജോസഫ് തോമസ് (40), വാളാടി കൊച്ചുപുരയ്ക്കൽ ജോസഫ് (52), എന്നിവരാണ് പിടിയിലായത്.
റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ കുമളി കിഴക്കേതിൽ ഈപ്പൻ വർഗീസിൻറെ കെട്ടിത്തിലാണ് ചീട്ടുകളി നടന്നിരുന്നത്. ഈ സംഘത്തെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. പോലീസ് നിരീക്ഷണമുള്ളതിനാൽ പിടിക്കപ്പെടാതിരിക്കാൻ ഓരോ ദിവസവും വിവിധ സ്ഥലങ്ങൾ മാറിമാറി വൻതോതിൽ പണം വെച്ചു ചീട്ടുകളി നടത്തുന്ന പതിവാണ് ഇവർ സ്വീകരിച്ചിരുന്നത്. പിടിയിലായവരെ കേസെടുത്ത ശേഷം വിട്ടയച്ചു.
വാക്ക് തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
