Asianet News MalayalamAsianet News Malayalam

പള്ളി വളപ്പിൽ മരം മുറിക്കാനുള്ള വാൾ മറന്നുവെച്ചു; ചന്ദനം മുറിക്കാൻ കള്ളൻ വീണ്ടുമെത്തി; നാട്ടുകാർ പിടികൂടി

മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള ഭൂമിയിൽ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചന്ദന മോഷ്ടാവിനെ നാട്ടുകാർ തന്നെ പിടികൂടിയത്. 

police arrested the person who cut sandalwood in the church premises fvv
Author
First Published Oct 17, 2023, 3:03 PM IST

മലപ്പുറം: മലപ്പുറം എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ ആളെ നാട്ടുകാർ കാത്തിരിുന്നു പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വളാഞ്ചേരി പൊലീസ് അറസ്റ്റ്  രേഖപ്പെടുത്തി. 

മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള ഭൂമിയിൽ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചന്ദന മോഷ്ടാവിനെ നാട്ടുകാർ തന്നെ പിടികൂടിയത്. നേരത്തെ നോക്കി വെച്ച ചന്ദന മരങ്ങള്‍ മുറിക്കാനായി കള്ളന്‍  വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. അര്‍ധരാത്രിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ കള്ളന്‍ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

30 ലക്ഷം രൂപയുടെ വ്യാജ ഗർബ പാസുകൾ വിറ്റ സംഘം പിടിയിൽ, ഫർസി സീരീസാണ് പ്രചോദനമായതെന്ന് പ്രതികൾ

നാട്ടുകാര്‍ പിടികൂടിയ വല്ലപ്പുഴ സ്വദേശി ഇബ്രാഹിമിനെ പിന്നീട് പൊലീസിന് കൈമാറി. ഇയാളെത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം പൊലീസ്  അന്വേഷിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പും പള്ളിപ്പറമ്പിലെ ചന്ദന മരം മോഷണം പോയിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios