Asianet News MalayalamAsianet News Malayalam

കോട്ടയത്ത് ക്യാൻസര്‍ രോഗിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി; നിഷേധിച്ച് പൊലീസ്

തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ പാല സ്വദേശി അഖില്‍‍ ബോസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Police attacked Cancer patient at kottayam
Author
Kottayam, First Published Jul 17, 2019, 11:18 AM IST

കോട്ടയം: കോട്ടയം പാലായില്‍ ക്യാൻസര്‍ രോഗിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റ പാല സ്വദേശി അഖില്‍‍ ബോസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ആരോപണം നിഷേധിച്ച് പാലാ പൊലീസ് രംഗത്തെത്തി.

തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം ഉണ്ടായത്. അഖില്‍ ഓടിച്ച ഓട്ടോറിക്ഷ  പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് പൊലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ക്യാൻസര്‍ രോഗിയാണെന്ന് പല തവണ പറഞ്ഞിട്ടും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് അഖിലിന്‍റെ പരാതി. വിവരമറിഞ്ഞ് പാലാ സ്റ്റേഷനിലെത്തിയ അഖിലിന്‍റെ ബന്ധുക്കളുടെ മുന്നില്‍ വച്ചും പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. 

അഖിലിന്‍റെ മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ അഖില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അഖിലിന്‍റെ മൊഴി രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios