കല്‍പ്പറ്റ: മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ കൊവിഡ് സെല്ലിലെ പൊലീസുകാരനെതിരെ കേസ്. വയനാട് കൊവിഡ് കെയര്‍ സെല്ലിലെ എഎസ്ഐ മോഹനനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. നാട്ടുകാരാണ് എഎസ്ഐയുടെ വാഹനം തടഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത്. 

അതേ സമയം നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രക്ത പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.