കമ്പനിയുടെ കെട്ടിടങ്ങളുടെ രൂപകല്പന സുരക്ഷിതമല്ലെന്നും നിർമാണത്തിൽ ഉപയോഗിക്കുന്ന ഇരുമ്പിന്റെ അളവിൽ ക്രമക്കേടുണ്ടെന്നും ആരോപിക്കുന്ന സന്ദേശങ്ങളാണ് 25-ഓളം ഉപഭോക്താക്കൾക്ക് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു.

കൊച്ചി: കാക്കനാട്ടെ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വ്യാജ കത്തുകളും സന്ദേശങ്ങളും അയച്ചെന്ന പരാതിയിൽ കാക്കനാട് സ്വദേശിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കമ്പനിയിലെ മുൻ ഡിസൈൻ വിഭാഗം മേധാവിയായ കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് സഹീഷിനെതിരെ നടപടി. കമ്പനിയുടെ കെട്ടിടങ്ങളുടെ രൂപകല്പന സുരക്ഷിതമല്ലെന്നും നിർമാണത്തിൽ ഉപയോഗിക്കുന്ന ഇരുമ്പിന്റെ അളവിൽ ക്രമക്കേടുണ്ടെന്നും ആരോപിക്കുന്ന സന്ദേശങ്ങളാണ് 25-ഓളം ഉപഭോക്താക്കൾക്ക് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു.

2017-ൽ പരാതിക്കാരിയും സഹീഷും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പിന്നീട് പരാതിക്കാരി കാക്കനാട്ടെ മറ്റൊരു നിർമാണ കമ്പനിയിൽ ഡിസൈൻ വിഭാഗം മേധാവിയായി. ഇതിനു പിന്നാലെ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉപഭോക്താക്കൾക്ക് കത്തുകളും സന്ദേശങ്ങളും അയച്ചെന്നാണ് ആരോപണം. സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരാതിക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.