ആലപ്പുഴ: കായംകുളത്ത് വ്യാജമദ്യ നിർമ്മാണത്തിനിടെ മുൻ പിഡബ്ല്യുഡി എന്‍ജിനീയര്‍ അറസ്റ്റിൽ. കായംകുളം കണ്ടല്ലൂർ ചൈതന്യയിൽ എം എസ് ബാബു എന്ന കൃഷ്ണകുമാറാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റെയ്‌ഡിൽ 300 ലിറ്റർ കോട, 30ചാക്ക് ശർക്കര പഞ്ചസാര, നിർമ്മാണ പ്ലാന്‍റ്, എന്നിവയും ചാരായം കടത്തുവാൻ ഉപയോഗിച്ച കാറും പിടികൂടി.