പയ്യന്നൂര്‍: ലോട്ടറി അടിച്ചെന്ന് പറഞ്ഞ് സ്ഥിരമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇരിക്കൂര്‍ പെരിവളത്ത് പറമ്പില്‍ റാഷിദാണ് പൊലീസിന്‍റെ പിടിയിലായത്.

ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ തിരുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. 1000 രൂപയുടെയും 500 രൂപയുടെയും സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ നാട്ടുകാരാണ് തട്ടിപ്പ് കണ്ടെത്തി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.